മലയാളികളുടെ പ്രിയ നായകൻ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയോട് ഒരു ഹായ് ചോദിച്ച ആരാധികമാരെ ഞെട്ടിച്ച് പൃഥ്വിരാജ്. ലൂസിഫർ ലൊക്കേഷനിൽ പൃഥ്വിരാജ് മകൾ അല്ലിയോടൊത്ത് ഇരിക്കുന്ന ഫോട്ടോയാണ് സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇട്ടത്. പൃഥ്വി ക്വീൻസ് എന്ന പൃഥ്വിരാജിന്റെ ആരാധികമാരുടെ കൂട്ടമാണ് ഹായ് ചോദിച്ചത്. റിപ്ലൈ ലഭിച്ച ആരാധികമാർ അവരുടെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നാണിത് എന്ന് അറിയിച്ചു.
![Prithviraj's Reply to His Fans](https://i0.wp.com/cinemadaddy.com/wp-content/uploads/2018/11/Prithvirajs-Reply-to-His-Fans.jpg?resize=788%2C951&ssl=1)
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിന്റെ ഷൂട്ട് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. മഞ്ജു വാര്യർ, വിവേക് ഒബ്റോയ്, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.