പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം 150 കോടിക്ക് മുകളിൽ കളക്ഷൻ നേടി ചരിത്രം കുറിച്ചാണ് തീയേറ്ററിൽ പ്രദർശനം തുടരുന്നത്. കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ഇതിനിടെ മഴവിൽ മനോരമ എന്റർടൈന്മെന്റ്സ് അവാർഡിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും ലൂസിഫറിലൂടെ പൃഥ്വിരാജിനെ തേടി എത്തിയിരുന്നു.ഭദ്രൻ ആണ് പൃഥ്വിരാജിന് മികച്ച സംവിധായകനുള്ള അവാർഡ് നൽകിയത്.അവാർഡ് നേടിയ അവസരത്തിൽ ലൂസിഫർ നെക്കുറിച്ച് അധികമാരും അറിയാത്ത ചില വിശേഷങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ് .
ചിത്രത്തിലെ ഏറ്റവും വലിയ മാസ്സ് രംഗങ്ങളിൽ ഒന്നായിരുന്നു പോലീസുകാരൻ മയിൽവാഹനത്തിന്റെ നെഞ്ചിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം ചവിട്ടുന്ന രംഗം. തീയേറ്ററുകളിൽ ഏറെ കൈയടി കിട്ടിയ രംഗമായിരുന്നു ഇത്. എന്നാൽ ഈ രംഗം തിയറ്ററിൽ എത്തുന്നതിനു മുമ്പ് കണ്ട ഒരേ ഒരാൾ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. സംവിധായകൻ ഭദ്രൻ തന്നെയാണ് ഈ രംഗം കണ്ട ഒരേ ഒരു വ്യക്തി .സിനിമ ഷൂട്ടിംഗ് തുടങ്ങുന്നതിന് തലേദിവസം സാറിനെ വിളിച്ചു എന്നും അനുഗ്രഹം വാങ്ങിച്ചു എന്നും പൃഥ്വിരാജ് പറഞ്ഞു .ഈ രംഗം ഭദ്രൻ സാറിനെ റിലീസിന് മുൻപ് കാണിക്കുവാൻ കാരണമുണ്ട്.ഭദ്രൻ ഒരുക്കിയ സ്പടികം എന്ന സിനിമയിൽ ഈ രംഗത്തിന് സമാനമായി ഇത്തരത്തിൽ ഒരു രംഗമുണ്ടായിരുന്നു . ഈ രംഗത്തു നിന്നും പ്രചോദനമുൾക്കൊണ്ടാണ് ലൂസിഫറിൽ രംഗം ഉണ്ടാക്കിയത് ,പൃഥ്വിരാജ് പറഞ്ഞു.അതിനാൽ ആണ് ഭദ്രൻ സാറിനെ തന്നെ ഈ രംഗം കാണിച്ചത്. സിനിമയിൽ വന്നകാലം മുതൽ പൃഥ്വിരാജിന് ഉള്ള കൗതുകമാണ് അദ്ദേഹത്തെ ഇന്ന് മികച്ച സംവിധായകൻ ആക്കി മാറ്റിയതെന്ന് ഭദ്രൻ പറഞ്ഞു.ഇനി സംവിധാനം ചെയ്താലും ഇല്ലെങ്കിലും സംവിധായകനെന്ന നിലയിലുളള ആദ്യ അവാർഡ് ഏറ്റവും സ്പെഷ്യൽ ആയിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.