സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് സക്കറിയ.സക്കറിയയുടെ രണ്ടാം ചിത്രം ഏതാണ് എന്നറിയുവാനായി പ്രേക്ഷകർ കാത്തിരിക്കുവാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ച് പൃഥ്വിരാജ് സുകുമാരൻ ആയിരിക്കും സക്കറിയയുടെ അടുത്ത ചിത്രത്തിൽ നായകൻ. ഇതിനായി പൃഥ്വിരാജിനെ സക്കറിയ സമീപിച്ചു കഴിഞ്ഞു. ഈയടുത്ത് ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബ്രദേഴ്സ് ഡേയുടെ വലിയ വിജയത്തിന്റെ നെറുകയിൽ ആണ് പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ.കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ഈ മാസ്സ് ഫാമിലി എന്റർടൈനർ പ്രേക്ഷകരെ രസിപ്പിച്ച് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.നിലവിൽ ഡ്രൈവിംഗ് ലൈസൻസിൽ അഭിനയിച്ചു വരികയാണ് പൃഥ്വിരാജ്.