ആടുജീവിതം എന്ന ചിത്രത്തിന്റെ തയ്യാറെടുപ്പിനായി തന്റെ ഭാരം കുറയ്ക്കുന്നതിന് വേണ്ടി അഭിനയത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു പൃഥ്വിരാജ്. ഏകദേശം 30 കിലോയോളം ഭാരം ആണ് അദ്ദേഹം കുറച്ചത്. ഇപ്പോഴിതാ നജീബാവാന്‍ വേണ്ടി നാട് വിടുന്നതായി കാണിച്ച് താരം ഇന്നലെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത കുറിപ്പ് ആരാധകര്‍ക്കിടയില്‍ വൈറലാകുകയാണ്. ലഭിക്കുന്ന കൂടുതൽ വിവരങ്ങൾ അനുസരിച്ച് അൾജീരിയയിലെ ആടുകളും ഒട്ടകങ്ങളും മാത്രമുള്ള മരുഭൂമിയിലെ ഒരു ഫാമിൽ ആയിരിക്കും പൃഥ്വിരാജ് താമസിക്കും. ഒരു കഥാപാത്രത്തിന് വേണ്ടി അതി കഠിനമായ നിമിഷങ്ങളിലൂടെയാണ് താരം കടന്ന് പോകാൻ ഒരുങ്ങുന്നത്. ഇതിനിടെ പൃഥ്വിരാജ് ഇന്നലെ ഷെയർ ചെയ്ത പോസ്റ്റ് ഏറെ വൈറലായിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ ആയി താന്‍ ഏറെ കഠിനമായി അധ്വാനിക്കുകയാണ്. ആടുജീവിതത്തിനായി തയ്യാറാകും മുന്‍പ് തനിക്ക് സ്വന്തമായി ഒരു ലക്ഷ്യവും ഇല്ലായിരുന്നുവെന്നും പൃഥ്വി പറഞ്ഞു. കഴിയുന്നിടത്തോളം ചിലത് വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അടുത്ത രണ്ടാഴ്ച താന്‍ സ്വയം തയ്യാറെടുക്കുകയാണ്. മാത്രമല്ല രണ്ട് കാരണങ്ങളാല്‍ താന്‍ ഈ രാജ്യം ഇന്ന് വിടുകയാണ്. മാത്രമല്ല തനിക്ക് വേണ്ടി തന്നെ കുറച്ച് സമയം എടുക്കേണ്ടത് അത്യാവശ്യമാണെന്് മനസിലാക്കിയത് കൊണ്ടാണ് ഈ മാറ്റം. സിനിമയുടെ ഷെഡ്യൂള്‍ ആരംഭിക്കുന്നതിനുമുമ്പായി താന്‍ കുറച്ച് സമയം മാറ്റി വയ്ക്കുകയാണ്. നജീബാകാനുള്ള അവസാന ഘട്ടം വന്നെത്തി. ഇനി സിനിമ സ്ക്രീനുകളില്‍ എത്തുമ്പോള്‍ ആരാധകര്‍ക്ക് മാത്രമായി ഒരുക്കുന്ന സര്‍പ്രൈസ്. സംവിധായകന് ബ്ലെസി ചേട്ടനോട് വാഗ്ദാനം ചെയ്തതുപോലെ താന്‍ സര്‍വ്വവും നല്കുന്നു.