കേരളം ട്രോളുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ്. സിനിമാതാരങ്ങൾ തുടങ്ങി രാഷ്ട്രീയ നേതാക്കൾ വരെ ട്രോളുകൾക്ക് ഇരയാകാറുണ്ട്.എന്നാൽ ആരോഗ്യപരമായി നല്ല ഉദ്ദേശത്തോടുകൂടി മാത്രമുള്ള നല്ല ട്രോളുകൾ എന്നും മലയാളികൾ നെഞ്ചിലേറ്റിയിട്ടുണ്ട്. സിനിമാതാരങ്ങളും ഇത്തരത്തിൽ തങ്ങളെക്കുറിച്ച് വരുന്ന നല്ല ട്രോളുകൾ സ്വീകരിക്കാറുണ്ട്. ഇപ്പോൾ ഈയടുത്തായി ഏറ്റവും കൂടുതൽ ട്രോളുകൾ വന്നിരിക്കുന്നത് പൃഥ്വിരാജ് സുകുമാരൻ അഭിനയിച്ച കല്യാൺ സിൽക്സിന്റെ പരസ്യത്തെ സംബന്ധിച്ചാണ്.
ഇത്തരത്തിൽ ഒരു ട്രോൾ ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വഴി ഷെയർ ചെയ്തിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലെ ഒരു രംഗവുമായി ബന്ധപ്പെടുത്തിയാണ് ഈ ട്രോൾ ഒരുക്കിയിരിക്കുന്നത്. ഇതിനു മുമ്പും ഇത്തരത്തിൽ നല്ല ട്രോളുകൾ തന്റെ ഒഫീഷ്യൽ അക്കൗണ്ട് വഴി പൃഥ്വിരാജ് ഷെയർ ചെയ്തിട്ടുണ്ട്. ട്രോളുകൾ എല്ലാം നല്ല രീതിയിൽ ആസ്വദിക്കുന്ന താരം എന്ന പേരും നേടിയെടുത്തിട്ടുണ്ട് പൃഥ്വിരാജ്. കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയാണ് പൃഥ്വിരാജിന്റെ അടുത്ത ചിത്രം.