സെമി ഫൈനലിൽ പൊരുതി തോറ്റ ഇന്ത്യൻ ടീമിന് ആശ്വാസ വാക്കുകളുമായി പൃഥ്വിരാജ് സുകുമാരൻ.സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.ഭാവിയിലേക്ക് കുറച്ചധികം മുതൽകൂട്ടുമായാണ് ഇന്ത്യ ലോകകപ്പിൽ നിന്ന് പടിയിറങ്ങുന്നത്,പൃഥ്വിരാജ് പറഞ്ഞു.ഗംഭീര രീതിയിൽ സ്കോർ പ്രതിരോധിച്ച ന്യൂസിലാന്റിന് അഭിനന്ദനവും നൽകുന്നു പൃഥ്വിരാജ്.
Congrats #TeamIndia on a fantastic World Cup campaign. Tough luck on the big day. But we bid adieu to #CWCUP2019 with so many promising pointers for the future. Take a bow #NewZealand! What a defense!
— Prithviraj Sukumaran (@PrithviOfficial) July 10, 2019
സെമി ഫൈനലിൽ ന്യൂസിലാൻഡ് 28 റണിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.ധോണിയുടെയും ജഡേജയുടെയും ശ്രമങ്ങൾ വിഫലമായി.
59 പന്തില്‍ നാല് ഫോറും നാല് സിക്സുമടക്കം 77 റണ്‍സെടുത്ത ജഡേജയെ ട്രെന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ തന്നെ ധോണിയും റണ്ണൗട്ടായി. 72 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയാണ് ധോണി പുറത്തായത്.