മോഹൻലാൽ പ്രിത്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങി വൻവിജയമായി തീർന്ന ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ റിലീസിനെ തുടർന്ന് മലയാളികൾ ഏറ്റെടുത്ത ഒരു വാക്കാണ് ഇല്യൂമിനാറ്റി. ചിത്രത്തിൽ ഒരുപാട് നിഗൂഢതകളും ആയി എത്തിയ മോഹൻലാലിന്റെ കഥാപാത്രമായിരുന്നു സ്റ്റീഫൻ നെടുമ്പള്ളി. ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തെ ഇല്യൂമിനാറ്റിയുടെ ഒരു ഭാഗമായാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ചിത്രത്തിന് ഇനിയും രണ്ടു ഭാഗങ്ങൾ കൂടി ഉണ്ടായേക്കാം എന്ന് തിരക്കഥ രചിച്ച മുരളി ഗോപി അറിയിച്ചിരുന്നു. ഇപ്പോൾ പൃഥ്വിരാജ് പങ്കുവെക്കുന്ന ഒരു ട്വീറ്റാണ് വൈറലാകുന്നത്. ഇല്യുമിനാറ്റി വളരെ കാലങ്ങള്‍ക്കു മുന്‍പേ ഇല്ലാതായിട്ടുണ്ടായിരിക്കാം എന്നു പറഞ്ഞുകൊണ്ടുള്ള ഒരു ട്വീറ്റ് ചില ചോദ്യങ്ങളോടെ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.
“ഇല്യുമിനാറ്റി എന്ന രഹസ്യ സംഘം വളരെ നാളുകള്‍ക്കു മുന്നേ മരിച്ചിരിക്കാം. പക്ഷേ പോപ് കള്‍ച്ചറില്‍ വിവിധ ഭാഗങ്ങളില്‍ അത് വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. മോഹന്‍ലാല്‍ അഭിനയിച്ച ലൂസിഫറാണ് അതിലൊന്ന്” എന്നാണ് പൃഥ്വിരാജ് കുറിച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ അബ്രാം ഖുറേഷി എന്ന മുഖം ഇല്യുമിനാറ്റിയുടെ വക്താവാണ് എന്ന ചിന്ത പ്രേക്ഷകർക്ക് നൽകികൊണ്ടാണ് ആദ്യ ചിത്രം അവസാനിക്കുന്നത്. കുറച്ചുപേർ മാത്രം അടങ്ങുന്ന ഒരു ഗ്രൂപ്പാണ് ഇല്യൂമിനാറ്റി എന്നും ലോകത്തെ മുഴുവൻ അടക്കി ഭരിക്കാൻ ഇവർക്ക് അധികാരമുണ്ടെന്നും പറയപ്പെടുന്നു.
Died long ago? You sure? 👁 https://t.co/pgu3UERVG0
— Prithviraj Sukumaran (@PrithviOfficial) February 15, 2020