മലയാളത്തിൻെറ പ്രിയ യുവ നടൻ പൃഥ്വിരാജ് സുകുമാരന്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സിനിമ രംഗത്തിലെ പ്രമുഖ താരം വിവേക് ഒബ്റോയ്യാണ് വില്ലന്‍ കഥാപാത്രമായി എത്തുന്നത്. അതെ പോലെ തന്നെ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം നിര്‍വഹിച്ച ലൂസിഫര്‍ എന്ന ചിത്രത്തില്‍ വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന വില്ലന്‍ കഥാപത്രം വളരെയധികം പ്രേഷക പ്രീതി നേടിയിരുന്നു. അതിന് ശേഷമാണ് ഇരു താരങ്ങളും കടുവയില്‍ വീണ്ടും ഒരുമിക്കുന്നത്. വിവേക് ഒബ്റോയ്യിയെ സ്വാഗതം ചെയ്ത് പൃഥ്വിരാജ് ഇട്ട പോസ്റ്റും അതിന് താരം നൽകിയ മറുപടിയും ശ്രദ്ധേയമായിരിക്കുകയാണ്.
🔥🔥🔥 full on!!! Bother in real life enemy in reel life…. Game on 💪 #Kaduva #KaduvakunnelKuruvachan https://t.co/L7UQSmPYwY
— Vivek Anand Oberoi (@vivekoberoi) November 9, 2021
കടുവ നിര്‍മ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. നിലവിൽ കടുവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കുറച്ച് നിയമപ്രശ്നങ്ങൾ നേരിടേണ്ടി വന്നെങ്കിലും ഇപ്പോൾ വിജയകരമായി ചിത്രീകരണം പുരോഗമിക്കുകയാണ്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് കടുവ എന്ന ചിത്രത്തിന്. അതിനിടയിൽ കോവിഡ് മൂലം ചിത്രീകരണത്തിന് തടസ്സം വന്നപ്പോൾ ലാലേട്ടനെ നായകനാക്കി എലോൺ എന്നൊരു ചിത്രം ഷാജി കൈലാസ് പൂർത്തീകരിച്ചിരുന്നു.
2013-ല്‍ പ്രേക്ഷകരിലേക്കെത്തിയ ജിഞ്ചര്‍ ആണ് ഷാജി കൈലാസ് ഏറ്റവും അവസാനമായി സംവിധാനം നിർവഹിച്ച് തീയറ്ററുകളിൽ എത്തിയ മലയാള ചിത്രം. യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ജിനു വി എബ്രഹാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രംകൂടിയാണ് കടുവ. 2012-ല്‍ സിംഹാസനം എന്ന ചിത്രം ഷാജി കൈലാസ് – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയിരുന്നു.