മലയാള സിനിമ പ്രേക്ഷകരും മമ്മൂട്ടി ആരാധകരും ഒരേ സമയം കാത്തിരിക്കുന്ന സിനിമയാണ് മധുരരാജ.ഈ വരുന്ന ഏപ്രിൽ 12-ആം തീയതിയാണ് ചിത്രം റിലീസിന് എത്തുന്നത്.ചിത്രത്തിന്റെ ട്രയ്ലർ ഇന്നലെ പുറത്തിറങ്ങുകയുണ്ടായി.
ചിത്രത്തിന് ആശംസ അറിയിച്ചു ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം പൃഥ്വിരാജ്.ലൂസിഫർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് പൃഥ്വിരാജ്.മധുരരാജയുടെ ആദ്യ ഭാഗമായ പോക്കിരിരാജയിൽ സൂര്യ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തിയിരുന്നു.