Tuesday, August 4

വീട്ടില്‍ കൂവാൻ വരുന്ന കോഴിയെ ഓടിക്കുന്ന ടോവിനോ !! പൃഥ്വിരാജിനെ പൊട്ടിച്ചിരിപ്പിച്ച ട്രോൾ

Pinterest LinkedIn Tumblr +

അടുത്ത കാലത്തായി താൻ ഏറ്റവും ആസ്വദിച്ച ട്രോൾ ഏതെന്ന് തുറന്നു പറഞ്ഞ് മലയാളത്തിന് റ പ്രിയനടൻ പൃഥ്വിരാജ്. വയനാട്ടില്‍ ഒരു കോളജിലെ പരിപാടിക്കിടെ വിദ്യാർത്ഥിയെ സ്റ്റേജിൽ വിളിച്ചു വരുത്തിച്ച് കൂവിയ സംഭവം വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കുമിടയാക്കിയിയിരുന്നു. ഈ സംഭവത്തിന് ശേഷം ടൊവിനോ തോമസ് വീട്ടില്‍ കൂവാൻ വരുന്ന കോഴിയെ ഓടിക്കുന്ന ഒരു ട്രോൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നിരുന്നു. തന്നെ ഏറ്റവും കൂടുതൽ അടുത്തകാലത്ത് പൊട്ടിച്ചിരിപ്പിച്ച സംഭവമായിരുന്നു അത് എന്ന് പൃഥ്വിരാജ് അഭിമുഖത്തിൽ തുറന്നുപറയുകയാണ്.ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ്  ട്രോളിനെ കുറിച്ച് പറഞ്ഞത്.

വയനാട്ടിൽ ഒരു ഒരു കോളേജ് ഫങ്ക്ഷന് പങ്കെടുക്കവേയാണ് വിദ്യാർത്ഥിയെ
ടൊവിനോ വിദ്യാർഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവാൻ ആവശ്യപ്പെട്ടത്.. കയ്യടി മാത്രമേ സ്വീകരിക്കുകയുളളൂ എന്ന ചോദ്യമായിരുന്നു ടോവിനോ എതിരെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഉയർന്ന കാര്യം.

അയ്യപ്പനും കോശിയും എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച അഭിമുഖത്തിലാണ് പൃഥ്വി കാര്യവും പറഞ്ഞത്. ടോവിനോയുടെ ഇനി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം ഫോറൻസിക് ആണ്. ചിത്രത്തിന്റ ട്രെയിലറും ടീസറും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു.

“Lucifer”
Loading...
Share.

About Author

Comments are closed.