ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് നടന് പൃഥ്വിരാജ്.സിനിമയിലെ നജീബ് എന്ന കഥാപാത്രത്തിന് പൂര്‍ണത വേണ്ടിയാണ് അദ്ദേഹം താടിയും മുടിയും വളര്‍ത്തിയത്. ഇപ്പോഴിതാ അദ്ദേഹം ഇന്ത്യ വിട്ടു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത് .വിദേശത്തേക്ക് യാത്ര തിരിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അതും എവിടേക്കാണ് പോയത് എന്നത് തികച്ചും വ്യക്തമല്ല. മാത്രമല്ല പൃഥ്വിയുടെ അടുത്ത സുഹൃത്തുക്കള്‍ക്കു പോലും അദ്ദേഹം ഇപ്പോള്‍ ഏത് സ്ഥലത്താണ് എന്ന് കൃത്യമായി പറയാനും അറിയില്ല. ചിത്ത്രിന്റെ അവസാന ഘട്ടത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. അതിന്റെ ഭാഗമായാണ് താരം രാജ്യത്ത് നിന്ന് മാറുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞദിവസം അറിയിച്ചത്.തനിക്ക് വേണ്ടി കുറച്ച് സമയം മാറ്റി വെക്കണ്ടത് അത്യാവശ്യമാണെന്നും അവസാനഘട്ടം ഇനിയാണ് ആരംഭിക്കുന്നതെന്നും താരം കുറിച്ചിരുന്നു. സ്ക്രീനില്‍ എത്തുമ്പോള്‍ മാത്രം തന്നെ ആരാധകര്‍ ഇന്‍ കണ്ടാല്‍ മതിയെന്നും അതൊരു വലിയ സര്‍പ്രൈസ് ആയി തന്നെ നിലനില്ക്കട്ടെ എന്നാണ് പൃഥ്വി പ്രതികരിച്ചത്. ചിത്രത്തിന് അടുത്ത ഷെഡ്യൂള്‍ തുടങ്ങുന്നതിനു മുമ്പുള്ള 18 ദിവസം അള്‍ജീരിയയിലെ ആടുവളര്ത്തേകേന്ദ്രത്തിലായിക്കംു അദ്ദേഹം താമസിക്കുക എന്നതാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഒരു മരുഭൂമിയില്‍ ചുറ്റപ്പെട്ട സ്ഥലം ആയിരിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നു. ജോര്‍ദാനില്‍ ആണ് ഇനി ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുന്നത്.