ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനായുള്ള ഒരുക്കത്തിലാണ് നടന് പൃഥ്വിരാജ്. നീണ്ട താടിയിലും മുടിയിലും മെലിഞ്ഞ ലുക്കിലുമായി എത്തി താരം ആരാധകരെ അമ്പരപ്പിക്കുകയാണ്. മലയാള സിനിമയുടെ പതിവ് അതിരുകളെല്ലാം ഭേദിക്കുന്ന സംവിധായകന് ബ്ലസി ആടുജീവിതം പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്. റഹ്മാനാണ് ചിത്രത്തില്‍ സംഗീതമൊരുക്കുന്നത്.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ പൃഥ്വിയുടെ പുതിയ മേക്കോവറിനെഡിജിറ്റല് പെയിന്റിങിന്റെ രൂപത്തില്‍ ഒരു കലാകാരന് മാറ്റിയിരിക്കുന്നു… ആടിനെ കൈയ്യില്‍ പിടിച്ച് ആടു ജീവിതത്തെ രസകരമായി വരച്ചിരിക്കുകയാണ് അരോഷ് എന്ന കലാകാരന് .
ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമായ പൃഥ്വി വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചിത്രം നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിരവധി ലൈക്കും ഷെയറും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
ഏറെ ക്കാലത്തെ പരിശ്രമത്തിനും തയ്യാറെടുപ്പിനും ശേഷമാണ് ബ്ലസി ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച ആടുജീവിതം വായിച്ചത് നിരവധി ആരാധകരാണ്. സാഹിത്യ സൃഷ്ടികള്‍ സിനിമയാക്കുമ്പോള്‍ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നതു പോലെ ആടു ജീവിതത്തെയും സ്വീകരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.