സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബങ്ങളില്‍ ഒന്നാണ് നടി അഹാന കൃഷ്ണകുമാറിന്റെത്. വീട്ടിലെ അമ്മ ഒഴികെ എല്ലാ അംഗങ്ങള്‍ക്കും യുട്യൂബ് ചാനലുണ്ട്. കഴിഞ്ഞ ദിവസം അഹാന തന്റെ യുട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. സോഷ്യല്‍ മീഡിയയിലൂടെ തനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയാണ് താരം തുറന്നടിച്ചത്. താരത്തിന്റെ വേറിട്ട പ്രതിഷേധം സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്. എ ലൗവ് ലെറ്റര്‍ ടു സൈബര്‍ ബൂള്ളീസ്” എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ആരാധകരും സെലിബ്രിറ്റികളും വീഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയപ്പെട്ട നടന് പൃഥ്വിരാജും താരത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഇത് തനിക്ക് വലിയ സര്‍പ്രൈസ് ആയെന്നും ഒരിക്കലും രാജുവിനോട് താന്‍ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ പറഞ്ഞിരുന്നില്ലെന്നും അഹാന പറയുന്നു. സോഷ്യല്‍മീഡിയയിലൂടെയുള്ള സൈബര്‍ ബുള്ളിങ്ങിനോടുള്ള പ്രതികരണമോ മറുപടിയോ അല്ല താന്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഹാന വീഡിയോയിലുടെ തുറന്നു പറയുന്നു. സൈബര്‍ അറ്റാക്കിന്റെ ഇര അല്ല താനെന്നും മോശം വാക്കുകള്‍ ഉപയോഗിച്ച് തന്നെ ആക്രമിച്ചവര്‍ സ്വയം ലജ്ജിക്കണമെന്നും അഹാന പറയുന്നു.
സോഷ്യല്‍ മീഡിയില്‍ ആക്ടീവായ താരം കുറച്ച് നാളുകള്‍ക്ക് മുന്‍പ് സ്വര്ണവേട്ടയെക്കുറിച്ച് അഹാന പങ്കുവച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വിവാദമായിരുന്നു. താരത്തിന്റെ കുടുംബത്തെ ഉള്‍പ്പെടെ മോശമായ തരത്തില്‍ ചിത്രീകരിച്ചിരുന്നു. ഈ സംഭവം നടന്ന ശേഷമാണ് താരം രസകരമായ രീതിയില്‍ ഇതിനെതിരെ പ്രതികരിച്ചത്.