റിലീസിന് മുന്നേ ലൂസിഫർ ചെറിയൊരു സാധാരണ ചിത്രമാണെന്ന് പൃഥ്വിരാജ് പറഞ്ഞിടത്ത് നിന്നാണ് എല്ലാത്തിന്റെയും തുടക്കം. പ്രതീക്ഷിച്ചതിനേക്കാൾ എത്രയോ ഇരട്ടി ലൂസിഫറിലൂടെ തിരികെ കിട്ടിയപ്പോഴാണ് പൃഥ്വിരാജിനെ ആരാധകർ ‘ചെറുതായിട്ട്’ ട്രോളി തുടങ്ങിയത്. രസകരമായ ട്രോളുകളാണ് അവർ ഒരുക്കിയിരിക്കുന്നത്. ചെറിയ കാർ എന്ന് പറഞ്ഞാൽ ലംബോർഗിനി, 45 ഡിഗ്രി ഉള്ള ഇപ്പോഴത്തെ വെയിൽ വെറും ഇളംവെയിൽ, ചെറിയ ട്രിപ്പ് പോകുന്നത് ചന്ദ്രനിലേക്ക് അങ്ങനെ നീണ്ട് പോകുകയാണ് ട്രോളുകൾ. ഇതിനിടയിൽ പുലിമുരുകന് ശേഷം വീണ്ടും ആ ഒരു തിരക്ക് തീയറ്ററുകളിൽ തീർത്ത് ലൂസിഫർ മുന്നേറുകയാണ്. പാതിരാത്രിയും പുലർച്ചയുമെല്ലാം ഹൗസ്ഫുൾ ഷോകളുമായി ബോക്സോഫീസ് താണ്ഡവമാടുകയാണ് ലൂസിഫർ.