തന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി എത്തിയ എല്ലാവര്ക്കും നന്ദിയറിയിച്ചുകൊണ്ട് പ്രിയ കുഞ്ചാക്കോ. മലയാള സിനിമയിലെ പ്രേഷകരുടെ ഇഷ്ട റൊമാന്റിക് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. യുവത്വങ്ങളുടെ പ്രണയ നായകൻ. അനിയത്തി പ്രാവെന്ന ആദ്യ ചിത്രത്തിലൂടെ കടന്നുവന്ന ഇദ്ദേഹം മലയാളികളുടെ ഇഷ്ടതാരം നടനും, നിർമാതാവും വിതരണക്കാരനുമായി ഇപ്പോഴും സിനിമയിൽ സജീവ സാന്നിധ്യമാണ്. ഒരുപാട് കാമുകിമാരുടെ ഇഷ്ടതാരമായിരുന്ന കുഞ്ചാക്കോയുടെ വിവാഹം വളരെ ഞെട്ടലോടെയാണ് ഓരോരുത്തരും ഏറ്റെടുത്തത്. പ്രിയ ആയിരുന്നു വധു. അദ്ദേഹത്തോടൊപ്പം എല്ലാത്തിനും ഒരുപോലെ കൂടെ നിൽക്കുന്ന ആളാണ് പ്രിയ. ഒരു ഭാര്യ എന്നതിലുപരി അദ്ദേഹത്തിന്റെ നല്ല ഒരു സുഹൃത്താണ് പ്രിയ. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ കൊച്ചുകൊച്ചു സന്തോഷങ്ങൾ പങ്കുവയ്ക്കുന്ന പ്രിയ ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത് തന്റെ പിറന്നാൾ ദിനത്തിൽ ആശംസകളറിയിച്ച എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ടാണ്. കഴിഞ്ഞ മാസം രണ്ടുപേരും റോമിൽ വെക്കേഷൻ ആഘോഷിച്ചിരുന്നു.