സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി പൂര്‍ണിമയും കുടുംബവും. താരത്തെ പോലെ സഹോദരിയായ പ്രിയ മോഹനും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെക്കാറുണ്ട്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട് പ്രിയ. എന്നാല്‍ വിവാഹ ശേഷം തങ്ങളുടെ യൂ ട്യൂബ് ചാനലില്‍ സജീവമായിരിക്കുകയാണ് നിഹാല്‍ പിള്ളയും പ്രിയയും വേദുവുമൊക്കെ.
ആദ്യമെല്ലാം വേദുവിന്റെ വിശേഷം ആയിരുന്നു ചാനല്‍ വഴി പുറത്ത് വിട്ടത്. കുഞ്ഞിന്റെ കളിയും ചിരിയും കുഞ്ഞു കുസൃതികളെല്ലാം ഇവര്‍ ചാനല്‍ വഴി പങ്കുവെച്ചിരുന്നു. പിന്നാലെ യാത്ര, ഭക്ഷണം, ഷോപ്പിംഗ്, വീട്ടിലെ ആഘോഷങ്ങള്‍ അങ്ങനെയെല്ലാം പങ്കുവെച്ചിരുന്നു. ഒരു ഹാപ്പി ഫാമിലി എന്ന യൂട്യൂബ് ചാനലിന് കാഴ്ചക്കാരും ഏറെയാണ്. 246കെ സബ്സ്ക്രൈബേര്‍സ് ആയിരുന്നു ചാനലിന് ഉണ്ടായിരുന്നത്. എന്നാല്‍ ഈ സന്തോഷങ്ങള്ക്കിടെയും ഇപ്പോള്‍ മറ്റൊരു സങ്കടകരമായ വാര്‍ത്ത പറയുകയാണ് ഇവര്‍.
യൂ ട്യൂബ് ചാനല്‍ ആരോ ഹാക്ക് ചെയ്ത വിവരമാണത്. എന്ത് ചെയ്യണം എന്ന് അറിയില്ല. ആര്‍ക്കെങ്കിലും സഹായിക്കാന്‍ ആകും എങ്കില്‍ മുന്പോട്ട് വരിക എന്നഭ്യര്ത്ഥനയോടെയാണ് ഇരുവരും പോസ്റ്റ് പങ്കുവച്ചത്. റഷ്യന്‍ ട്രിപ്പിലെ കാഴ്ചകളായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി ഇരുവരും പ്രേക്ഷകര്‍ക്കായി പങ്കിട്ടിരുന്നത്. 2019ലാണ് ഇവര്‍ ചാനല്‍ ആരംഭിച്ചത്.