ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ. ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എങ്കിലും താരം വളരെ ശ്രദ്ധ നേടി. മലയാളത്തിൽ പിന്നീട് ചിത്രങ്ങൾ ഒന്നുമില്ല എങ്കിലും ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ. താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്. ഇപ്പോഴിതാ കോവിഡ് വാക്സിൻ എടുക്കുന്ന ചിത്രം പങ്ക് വെച്ചിരിക്കുകയാണ് താരം.