കണ്ണിറുക്കി പുരികം വളച്ച് യുവാക്കളുടെ ഹൃദയം കവർന്ന പ്രിയ വാര്യർ ഇനി പുത്തൻ റോളിൽ. മഞ്ചിന്റെ ഐ പി എൽ പരസ്യത്തിലാണ് സുന്ദരിയായി പ്രിയ വാര്യർ എത്തുന്നത്. പരസ്യം നാളെ മുതലേ പ്രേക്ഷകരിലേക്ക് എത്തൂ. ഒമർ ലുലു ഒരുക്കുന്ന ഒരു അടാർ ലവിലൂടെയാണ് പ്രിയ വാര്യർ ഇന്ത്യക്കകത്തും പുറത്തും പ്രശസ്തിയാർജ്ജിച്ചത്. ചിത്രത്തിലെ ആദ്യഗാനത്തിൽ പുരികം വളച്ചും കണ്ണിറുക്കിയും പിന്നീട് ടീസറിലെ മറ്റൊരു മികച്ച പ്രകടനവും കൂടിയായപ്പോൾ പ്രിയ വാര്യർ യുവാക്കളുടെ പ്രിയതാരമായി. ഐ പി എല്ലിലെ പരസ്യം പ്രേക്ഷകരിലേക്കെത്തുമ്പോൾ ആരാധകർക്കാണോ ട്രോളന്മാർക്കാണോ പണി കൂടുതൽ എന്ന് അറിയാൻ കാത്തിരിക്കാം.