ഇതിഹാസ താരം മോഹൻലാലിനെ കണ്ടുമുട്ടിയത്തിന്റെ ആഹ്ലാദം പങ്കുവെച്ച് നടി പ്രിയ വാര്യർ.ലാലേട്ടനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച പ്രിയ പത്മഭൂഷൺ പുരസ്കാരത്തിൽ ലാലേട്ടന് അഭിനന്ദനവും സമർപ്പിച്ചു.
പ്രിയയുടെ പോസ്റ്റ് :
“ഇത് സത്യം തന്നെയാണോ…ഇത് നടന്ന ദിവസം മുതല്‍ ഞാന്‍ എന്നെ തന്നെ നുള്ളി നോക്കുകയാണ്…ഈ ഇതിഹാസത്തെ കാണാനും അദ്ദേഹവുമായി അല്പ സമയം ചെലവിടാനും സാധിച്ചതില്‍ ഞാന്‍ ഏറെ ഭാഗ്യം ചെയ്തവളാണ്..
ഭാവിയില്‍ എന്നെ കാത്തിരിക്കുന്ന എല്ലാ വിജയങ്ങള്‍ക്കുമായി അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണ് അനുഗ്രഹം വാങ്ങിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വിനയാന്വിതയാണ്.
പത്മഭൂഷണ്‍ പത്മശ്രീ ഭരത്ഡോക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ സാര്‍ …നമ്മുടെ സ്വന്തം ലാലേട്ടന്!’.