പ്രിയ വാര്യരുടെ തരംഗമായി മാറിയ കണ്ണിറുക്കലിന്റെ അലകൾ ഇനിയും അടങ്ങിയിട്ടില്ല. ഇത്തവണ ആ കണ്ണിറുക്കലിൽ വീണത് തമിഴകത്തെ മുൻനിര കൊമേഡിയൻമാരിൽ ഒരാളായ യോഗി ബാബുവാണ്. ഒരു പ്രമുഖ തമിഴ് ചാനലിന്റെ അവാർഡ് നിശയിൽ വെച്ചാണ് കാണികളെ പൊട്ടിച്ചിരിപ്പിച്ച രംഗം അരങ്ങേറിയത്.