അഡാർ ലവ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് പ്രിയ വാര്യർ. ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എങ്കിലും താരം വളരെ ശ്രദ്ധ നേടി. മലയാളത്തിൽ പിന്നീട് ചിത്രങ്ങൾ ഒന്നുമില്ല എങ്കിലും ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ. രണ്ട് ബോളിവുഡ് ചിത്രങ്ങളാണ് പ്രിയയുടേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. അതോടൊപ്പം പരസ്യത്തിലൂടെ ശ്രദ്ധനേടി ഇപ്പോൾ ഒരു തെലുങ്ക് സിനിമയും കരാറായി. പ്രിയ വാരിയർ വിജയ് ദേവരകൊണ്ടയുടെ നായിക ആവാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.
ഒട്ടേറെ ആരാധകരുള്ള വിജയ് ദേവരകൊണ്ടയുടെ കാരവനിൽ പ്രിയ വാരിയർ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സമൂഹമാധ്യമങ്ങൾ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. താൻ ഡേറ്റിംഗ് ആഗ്രഹിക്കുന്ന ഒരേയൊരു വ്യക്തി വിജയ് ദേവരകൊണ്ട ആണ് എന്ന് സനുഷ കുറിച്ചിരുന്നു. സനുഷ പോലും ഡേറ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്ന വിജയ് ദേവരകൊണ്ടയോടൊപ്പം അഭിനയിക്കാൻ പ്രിയ വാര്യർക്ക് അവസരം ലഭിച്ചു എങ്കിൽ എന്തായാലും പ്രിയാ വാര്യരുടെ രാശി തെളിഞ്ഞു എന്നാണ് ആരാധകർ പറയുന്നത്.