മനു അശോകന് സംവിധാനം ചെയ്ത് പാര്‍വ്വതി നായികയായി എത്തിയ ചിത്രമാണ് ഉയരെ . ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധിഖ്, പ്രതാപ് പോത്തന്, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പാര്‍വതിയുടെ പ്രകടനത്തെ പ്രശംസിച്ച് നടി പ്രിയ പ്രകാശ് വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു. ഐ സല്യൂട്ട് യൂ പാര്‍വതി ചേച്ചി എന്നു കുറിച്ചുകൊണ്ടാണ് പ്രിയ അഭിനന്ദനവുമായി എത്തിയത്.
പാര്‍വതിയെ പോലൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനമാണെന്നും പ്രിയ പറയുന്നുണ്ട്. ഒപ്പം ഇത്തരത്തില്‍ ഒരു ചിത്രം സമ്മാനിച്ചതിന് സംവിധായകന് മനു അശോകിനും ആസിഫ് അലിക്കും ടൊവിനോയ്ക്കും നന്ദി പറയുന്നുമുണ്ട് താരം.