റോഷൻ, പ്രിയ വാര്യർ എന്നിങ്ങനെ പുതുമുഖങ്ങളെ അണിനിരത്തി ഒമർ ലുലു ഒരുക്കുന്ന ഒരു അടാർ ലവിന്റെ തെലുങ്ക്, തമിഴ് ടീസറുകൾ പുറത്തിറങ്ങി. ഇരുവരുടെയും ലിപ്ലോക്ക് സീൻ തന്നെയാണ് ടീസറിന്റെ മുഖ്യ ആകർഷണം. കണ്ണിറുക്കിയും വെടി വെച്ചിട്ടും ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യർ ഈ ഒരു ലിപ്ലോക്ക് സീൻ കൊണ്ടും ചിത്രത്തിനായുള്ള കാത്തിരിപ്പിന് പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ഫെബ്രുവരി 14 വാലെന്റൈൻസ് ഡേയിലാണ് 5 ഭാഷകളിലായി 1200 തിയേറ്ററുകളിൽ റിലീസ് ചെയ്യപ്പെടുന്നത്.