തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനിടെ നിലത്ത് വീണ് പ്രിയ വാര്യര്‍. ചെക്ക് എന്ന തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു സംഭവം. വീഴുന്നതിന്റെ വീഡിയോ പ്രേക്ഷകര്‍ക്കായി നടി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പ്രണയരംഗത്തിനിടെ നായകന് നിഥിന്റെ പുറകില്‍ ചാടിക്കയറാന്‍ ശ്രമിക്കവേയാണ് വീഴ്ച. പരുക്കുണ്ടായിട്ടും അത് വകവയ്ക്കാതെ ഷൂട്ടിങ് തുടരാമെന്നും പ്രിയ പറയുന്നുണ്ട്.
ചന്ദ്ര ശേഖര്‍ സംവിധാനം ചെയ്ത ചെക്ക് സിനിമയില്‍ നിഥിന്റെ നായികയാണ് പ്രിയ. രാകുല്‍പ്രീത് സിങ് ആണ് ചിത്രത്തിലെ മറ്റൊരു താരം. പ്രിയ-നിഥിന് ജോഡികളുടെ പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയ ഗാനം ആരാധകരുടെ ഇടയില്‍ വൈറലായിരുന്നു.
View this post on Instagram