ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. ഇതുവരെ 94 ഓളം ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. ഇപ്പോൾ തന്റെ ദൗർബല്യമായ നടനെക്കുറിച്ച് പറയുകയാണ് അദ്ദേഹം. ഡയലോഗുകൾ കയ്യിൽ നിന്ന് ഇട്ട് പറയാൻ ആർക്കും അനുവാദം കൊടുത്തിട്ടില്ല എന്നും അതിന് അനുവാദം ഉള്ള ഒരേയൊരു നടൻ കുതിരവട്ടം പപ്പു മാത്രമാണെന്നും പ്രിയദർശൻ പറയുന്നു.
പ്രിയദർശന്റെ വാക്കുകൾ:
പപ്പു ചേട്ടന് എന്റെ വലിയ ഒരു വീക്നെസ് ആയിരുന്നു. അതായത് ഞാന്‍ സിനിമ കാണുന്ന കാലത്ത് ‘ഈറ്റ’ മുതലുള്ള സിനിമകള്‍ എടുത്തു നോക്കിയാല്‍ അന്ന് ജഗതി അധികം സിനിമയില്‍ അഭിനയിക്കുന്ന സമയമല്ല. അവര്‍ക്കിടയ്ക്ക് മാത്രമേ വരാറുള്ളൂ. എനിക്ക് തോന്നുന്നത് സാധാരണ ഞാന്‍ ഒരിക്കലും ഒരു ആക്ടറിനെ ഞാന്‍ എഴുതി വെച്ചിരിക്കുന്നതിനു മുകളില്‍ ഡയലോഗ് പറയാന്‍ സമ്മതിക്കാറില്ല. കാരണം എന്തെന്നാല്‍ അവരത് പറഞ്ഞു കഴിഞ്ഞാല്‍ അടുത്ത ഡയലോഗ് രീതി ചിലപ്പോള്‍ മാറിപ്പോയേക്കാം. പക്ഷെ ഞാന്‍ ഒരാള്‍ക്ക് മാത്രമേ അതിന് അനുവാദം കൊടുക്കാറുള്ളൂ. അത് പപ്പു ചേട്ടന് മാത്രമാണ്”.