പ്രധാനമന്ത്രിക്ക് അഭിനന്ദനവുമായി സംവിധായകന് പ്രിയദര്ശന്. മഴയത്ത് സ്വയം കുട പിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിയദര്ശന് പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്നായിരുന്നു പ്രിയദര്‍ശന്റെ കുറിപ്പ്.
എന്നാല്‍ പോസ്റ്റിന് താഴെ മോദിയെ വിമര്‍ശിച്ചുള്ള കൊണ്ടുള്ള കമന്റുകളാണേറെയും. ഇത് എളിമയല്ലെന്നും മോദിയുടെ ഉത്തരവാദിത്വമാണെന്നും ചിലര്‍ പറഞ്ഞു. ഇതുകൊണ്ടാണ് പ്രിയദര്ശന് ഒരു നല്ല സംവിധായകനാവുന്നത്. കാരണം സിനിമയില്‍ ഒരു കഥാപാത്രത്തെ എങ്ങനെ ചിത്രീകരിക്കണമെന്ന് നിങ്ങള്ക്ക്് അറിയാമെന്നാണ് മറ്റൊരു കമന്റ്.
കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്രമോദിജി, താന്‍ രാജ്യത്തിന്റെ സേവകനാണെന്ന വാക്കുകള്‍ അന്വര്‍ഥമാക്കി. മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാന്‍ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ചയാവുകയാണ്. തൊഴിലാളിവര്‍ഗത്തിന്റെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിയ്ക്കു പോലും ജീവിതത്തില്‍ ഈ ലാളിത്യം പുലര്‍ത്താനാവില്ല എന്നായിരുന്നു മുരളീധരന്റെ പറഞ്ഞത്.