റോജിന്‍ തോമസ് ഒരുക്കിയ ചിത്രം ഹോമിന് അഭിനന്ദനവുമായി സംവിധായകന് പ്രിയദര്ശന്. കൊവിഡ്കാലത്ത് താന്‍ കണ്ട ഏറ്റവും മികച്ച അഞ്ച് ചിത്രങ്ങളിലൊന്നാണ് ഹോം എന്ന് പ്രിയദര്ശന് പറഞ്ഞു. ഹോമിനെ അഭിനന്ദിച്ചുകൊണ്ട് പ്രിയദര്ശന് അയച്ച ടെക്സ്റ്റ് മെസേജ് ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് ബാബുവാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഈ അഭിനന്ദനത്തില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന് വിജയ് ബാബു കുറിച്ചു.
View this post on Instagram
ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ഹോം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റോജിന്‍ തോമസ് തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ഇന്ദ്രന്‍സായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മഞ്ജു പിള്ള, കൈനകരി തങ്കരാജ്, ശ്രീനാഥ് ഭാസി, നസ്ലന്, ദീപ തോമസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സാങ്കേതികവിദ്യയുടെ വികാസവും സോഷ്യല്‍ മീഡിയയുടെ അതിപ്രസരവും ജനറേഷന് ഗ്യാപ്പും ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തില്‍ ഇന്ദ്രന്‍സ് ഗംഭീരമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഒലിവര്‍ ട്വിസ്റ്റിന്റെ ഭാര്യയായ കുട്ടിയമ്മയെ സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ മഞ്ജു പിള്ളയ്ക്കും കഴിഞ്ഞു. ശ്രീനാഥ് ഭാസിയുടെ ആന്റണിയും നസ്ലന്റെ ചാള്‍സും കൈനകരി തങ്കരാജിന്റെ അപ്പാപ്പന് കഥാപാത്രവുമെല്ലാം മികച്ച അഭിപ്രായം നേടി.