മലയാളികളുടെ പ്രിയ താരം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഒരു നടനിൽ നിന്ന് സംവിധായകനിലേക്കുള്ള യാത്രയിലാണ്. നാലു പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ നിന്ന് സംവിധായക വേഷത്തിൽ എത്തുമ്പോൾ അദ്ദേഹം സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൽ അദ്ദേഹം തന്നെയാണ് നായകനായി എത്തുന്നത്. മോഹൻലാലിന്റെ കന്നി സംവിധാന സംരഭത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് അടുത്ത സുഹൃത്ത് കൂടെയായ പ്രിയദർശൻ. ലാല്‍ ഒരു ജീനിയസാണെന്നും ഒന്നും മുന്‍കൂട്ടി തീരുമാനിക്കുന്ന സ്വഭാവമില്ല എന്നും പ്രിയദർശൻ പറഞ്ഞു. കൈലാസത്തില്‍ ആരുമറിയാതെ അലയണമെന്ന സ്വപ്നം അതിലൊന്നാണെന്നും അദ്ദേഹം പറയുന്നു.
മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകനാകാന്‍ ലാലിന് കഴിയുമെന്നാണ് പ്രിയദർശന്റെ വിശ്വാസം. സിനിമയുടെ എല്ലാ വശങ്ങളെയും കുറിച്ച് കൃത്യമായ ധാരണയുള്ളയാള്‍ മോശം സംവിധായകനാവില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മരക്കാറിന്റെ ലൊക്കേഷനില്‍ വച്ചാണ് മോഹൻലാൽ ബറോസിന്റെ കഥ പറഞ്ഞത്. കൂടെ ഉണ്ടവില്ലെ എന്ന് പ്രിയദര്‍ശനോട് ചോദിക്കുകയും ചെയ്തു. അപ്പോൾ ഈ സിനിമ മോഹൻലാലിന് ചെയ്യാൻ സാധിക്കും എന്നാണ് പ്രിയദർശൻ പറഞ്ഞത്.