മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചരിത്ര സിനിമയായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മാർച്ച് 26ന് തിയേറ്ററുകളിൽ എത്തുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശിപ്പിക്കും. മരക്കാറായി മോഹൻലാലിനെ തിരഞ്ഞെടുത്തതിനു പിന്നിലുള്ള രഹസ്യം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദർശൻ. ആ സെലക്ഷന് പിന്നിൽ ടൈറ്റില്‍ കഥാപാത്രത്തിന്റെ പ്രായവും ഒരു ഘടകമായിരുന്നെന്ന് അദ്ദേഹം പറയുകയാണ്. കുഞ്ഞാലിമരക്കാര്‍ നാലാമന് മരിക്കുന്നത് 53-ാം വയസ്സിലായതുകൊണ്ട് തന്നെ സ്ക്രീന്‍- ഏജ് പരിഗണിക്കുമ്പോള്‍ അത് മോഹന്‍ലാലിന് ഏറെ അനുയോജ്യമായ കഥാപാത്രമായി തോന്നിയെന്നും മോഹന്‍ലാല്‍ മരക്കാരുടെ വേഷപ്പകര്‍ച്ചയിലേക്ക് എത്തിയപ്പോള്‍ പലരും പറഞ്ഞത് അദ്ദേഹത്തെ കാണാന്‍ ജീസസിനെപ്പോലെയുണ്ടെനാണെന്നും പ്രിയദർശൻ പങ്കുവെക്കുന്നു.
ഇത്തരമൊരു വേഷം ലഭിക്കുമ്പോൾ പല അഭിനേതാക്കളും സംശയം പ്രകടിപ്പിച്ചേക്കാമെങ്കിലും മോഹൻലാൽ സ്വയം വിശ്വസിക്കുന്ന ഒരു വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ആവേശം ഓർക്കുമ്പോൾ അത്ഭുതമാണെന്നും പ്രിയദർശൻ പറയുന്നു. ആശീർവാദ് സിനിമാസ് നിർമിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രിയദര്‍ശനും അനി ഐ വി ശശിയും ചേർന്നാണ്. ഛായാഗ്രഹണം എസ് തിരുനാവുക്കരശും എഡിറ്റിംഗ് എം എസ് അയ്യപ്പന് നായരും സംഗീതം റോണി റാഫേലുമാണ്.