പ്രധാനമന്ത്രി നരേന്ദ്രമോദിയും ബാറ്റ്സ്മാൻ ധോണിയും പ്രവർത്തിക്കുന്നത് രാജ്യ ക്ഷേമത്തിനുവേണ്ടി ആണെന്നും ഇരുവരെയും കുറ്റപ്പെടുത്തരുതെന്നും വ്യക്തമാക്കുകയാണ് സംവിധായകൻ പ്രിയദർശൻ. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ പോസ്റ്റിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ധോണിയെ പിന്തുണച്ചുകൊണ്ട് സംവിധായകനായ ഒമർ ലുലുവും രംഗത്തെത്തിയിരുന്നു. 2019 ലെ ലോകകപ്പിൽ മുന്നേറിയ ഇന്ത്യയെ ഇംഗ്ലണ്ട് പിടിച്ചുകെട്ടിയത് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം സങ്കടത്തിൽ ആക്കിയ കാര്യമായിരുന്നു.
ഈ പരാജയത്തിൽ ധോണി അടക്കമുള്ള ബാറ്റ്സ്മാൻമാർ പിഴ ഏറ്റുവാങ്ങി. ആരാധകരെ ഒന്നടങ്കം പ്രകോപിപ്പിച്ചത് ധോണിയുടെ തുഴയൻ മൈൻഡ് ആണ്. ധോണിയെ അനുകൂലിച്ചുകൊണ്ട് ഒമർലുലുവും രംഗത്തെത്തി. ഓവറുകളില്‍ 10+ റണ്‍ റേറ്റില്‍ 100+ സ്കോര്‍ ചെയ്യണം എന്ന് പറഞ്ഞാല്‍ അടിക്കാന്‍ ഇതെന്താ ചിട്ടിയാണോ എന്നും ബാക്കി എല്ലാ കളിക്കാരും കളിച്ചത് പോലെ ധോണിയും കളിച്ചു എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.