സിനിമാപ്രേമികൾ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.പ്രഭു,സുനിൽ ഷെട്ടി, അർജുൻ,പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.
ഇന്നലെ കൊച്ചിയിൽ ആശിർവാദ് സിനിമാസിന്റെ സിനിമകളുടെ വിജയാഘോഷം നടന്നിരുന്നു. അതോടൊപ്പം പുതിയ സിനിമകളുടെ വിശേഷവും ചടങ്ങിൽ പങ്കുവെച്ചു.മരയ്ക്കാറിന്റെ കുറച്ച് ഷോട്ടുകൾ കോർത്തിണക്കി ഒരുക്കിയ ചെറിയ ഒരു ടീസർ പോലെയൊന്ന് ചടങ്ങിൽ പ്രദർശിപ്പിക്കുകയുണ്ടായി
ഒരിക്കലും ഇതൊരു ഒരു ചരിത്ര പ്രാധാന്യമുള്ള ചിത്രം ആയിരിക്കില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദർശൻ . കുറച്ചു ചരിത്രവും അതിലേറെ എന്റർടൈന്മെന്റും ആയിരിക്കും ഈ ചിത്രം എന്ന് പ്രിയദർശൻ ഇപ്പോൾ വാക്ക് നൽകിയിരിക്കുകയാണ്. തനിക്കു എന്നും താങ്ങായി നിന്നിട്ടുളള ലാലുവിന് ഞാന്‍ കൊടുക്കുന്ന സമ്മാനമാണ് മരക്കാറെന്നാണ് പ്രിയദര്ശന് തുറന്നുപറഞ്ഞത്. ഇതൊരു റിയലിസ്റ്റിക്ക് ചിത്രമോ ചരിത്ര സിനിമയോ അല്ല, എന്നും സംവിധായകന് പറയുന്നു.കേരളത്തിലെ അതിബുദ്ധിമാന്മാര്ക്കു വേണ്ടിയല്ല താന്‍ സിനിമകള്‍ എടുത്തിട്ടുളളതെന്നും സാധാരണ പ്രേക്ഷകര്‍ക്ക് രസിക്കാനും അവര്‍ക്ക് കയ്യടിക്കാനുമാണ് താന്‍ സിനിമകള്‍ ഉണ്ടാക്കിയിട്ടുളളതെന്നും പ്രിയദര്ശന് പറഞ്ഞു. മരക്കാര്‍ എന്ന ചിത്രവും അതുപോലെ തന്നെയായിരിക്കും എന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.