കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ പ്രിയം എന്ന ഒറ്റ ചിത്രത്തിൽ നായികയായി അഭിനയിച്ചു കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ദീപാ നായർ. ഈ ചിത്രത്തിലൂടെ ലോകമറിയുന്ന നടിയായി മാറിയെങ്കിലും താരം പിന്നീട് മലയാള സിനിമകളിൽ അഭിനയിച്ചിട്ടില്ല. അന്ന് നിരവധി ഓഫറുകൾ വന്നിട്ടും പഠനത്തിന് വേണ്ടിയാണ് താരം സിനിമയോട് ബൈ പറഞ്ഞത്.
പഠനത്തിനുശേഷം ഇൻഫോസിസിൽ ജോലിക്ക് കയറിയ താരം പിന്നീട് ഓസ്ട്രേലിയയിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന രാജീവ് നായരുമായി വിവാഹം ചെയ്യുകയും പിന്നീട് അങ്ങോട്ടേക്ക് ചേക്കേറുകയും ചെയ്തു. ഇപ്പോൾ താരം കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലാണ്. രണ്ട് പെൺകുട്ടികളാണ് ദീപക്ക് ഉള്ളത്. പണ്ട് നടന്ന ഒരു അഭിമുഖത്തിൽ തനിക്ക് ഇഷ്ടമുള്ള താരം മഞ്ജു വാര്യർ ആണെന്നും മഞ്ജുവാര്യർ ചെയ്യുന്നതു പോലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് താൽപര്യമുണ്ടെന്നും ദീപ പറഞ്ഞിരുന്നു. എന്നാൽ വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം തിരിച്ചു വരുവാൻ ആഗ്രഹിക്കുന്ന നിരവധി ആരാധകർ മലയാളത്തിലുണ്ട്.
ദീപയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ രണ്ടു മക്കളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രണ്ടു മക്കളുടെ അമ്മയാണെങ്കിലും പ്രിയത്തിലെ ആനിയെപോലെ സുന്ദരിയാണ് ദീപാ നായർ ഇപ്പോഴും.