ഷാരൂഖ് ഖാനൊപ്പമുള്ള അനുഭവം പങ്കു വെച്ച് നടി പ്രിയാമണി. ബോളിവുഡ് ചിത്രം ചെന്നൈ എക്സ്പ്രസില്‍ അഭിനയിച്ചപ്പോഴുള്ള ഓര്‍മ്മയാണ് താരം പങ്കു വെച്ചത്. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ അതിഥി താരമായാണ് നടി എത്തിയത്. ഷൂട്ടിംഗിനിടയില്‍ ഷാരൂഖ് ഖാന് തനിക്ക് 300 രൂപ തന്നുവെന്നും അത് താന്‍ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും പ്രിയാമണി പറയുന്നു.
”ഷാരൂഖ് ഖാനെ ബോളിവുഡിന്റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെയല്ല. രാജ്യത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. തന്റെ നേട്ടത്തിലുള്ള അഹന്തയൊന്നും അദ്ദേഹത്തിന് ഇല്ലെന്നും പ്രിയാമണി പറഞ്ഞു.
അഞ്ച് ദിവസത്തോളം നീണ്ട് ഷൂട്ടിങിനിടയില്‍ വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് അദ്ദേഹം പെരുമാറിയത്. ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് ഞാന്‍ അവിടെ എത്തിയിരുന്നു. ഇടവേളകളില്‍ അദ്ദേഹത്തിന്റെ ഐപാഡില്‍ ഞങ്ങള്‍ കോന്‍ ബനേഗ ക്രോര്‍പതി കളിക്കുമായിരുന്നു. അദ്ദേഹം എനിക്ക് 300 രൂപയും തന്നു. അതിപ്പോഴും എന്റെ പേഴ്സിലുണ്ട്”എന്ന് പ്രിയാമണി പറയുന്നു.
ഫാമിലി മാന്‍ വെബ്സീരീസ് രണ്ടാം ഭാഗത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് പ്രിയാമണി ഇപ്പോള്‍. മനോജ് ബാജ്പേയി, സാമന്ത അകിനേനി എന്നിവരും സീരീസില്‍ അഭിനയിക്കുന്നുണ്ട്.