വിനയൻ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായെത്തിയ സത്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് പ്രിയാമണി. നടിയായും മോഡലായും ഡാൻസറായും എത്തിയ പ്രിയാമണിയെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന താരം പിന്നീട് മമ്മൂട്ടി നായകനായെത്തിയ പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്. ബിസിനസുകാരനായ മുസ്തഫയാണ് പ്രിയാമണിയുടെ ഭർത്താവ്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.
പ്രിയാമണി ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ഒരു ഡാൻസ് വീഡിയോയാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാം റീൽസിൽ ഏറെ വൈറലായ ഒരു ഗാനത്തിനാണ് മറ്റു രണ്ടു പേരോടൊപ്പം പ്രിയാമണി ചുവട് വെച്ചിരിക്കുന്നത്.
View this post on Instagram