ദേശീയ അവാര്‍ഡ് ജേതാവ് പ്രിയാമണി വീണ്ടും മലയാളത്തില്‍. പതിനെട്ടാം പടി എന്ന സിനിമയിലൂടെയാണ് പ്രിയാമണി വീണ്ടും മലയാളത്തിലെത്തുന്നത്.
അതിഥി വേഷത്തിലാണ് പ്രിയാമണി അഭിനയിക്കുന്നത്. അതേസമയം സിനിമയില്‍ വഴിത്തിരിവ് ഉണ്ടാക്കുന്ന കഥാപാത്രമാണ് പ്രിയാമണിയുടേത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ മമ്മൂട്ടിയും അതിഥി വേഷത്തിലുണ്ട്. വേറിട്ട ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിലുള്ളത്.
പൃഥ്വിരാജ്, മനോജ് കെ ജയന്, ലാലു അലക്സ്, ഉണ്ണി മുകുന്ദന്, ആര്യ, പ്രിയ ആനന്ദ്, അഹാന കൃഷ്ണകുമാര്‍, സാനിയ അയ്യപ്പന്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ മുൻനിര താരങ്ങളും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.