വിനയൻ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായെത്തിയ സത്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് പ്രിയാമണി. നടിയായും മോഡലായും ഡാൻസറായും എത്തിയ പ്രിയാമണിയെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന താരം പിന്നീട് മമ്മൂട്ടി നായകനായെത്തിയ പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്.
ബിസിനസ്കാരനായ മുസ്തഫ ആണ് പ്രിയാമണിയുടെ ഭർത്താവ്. നീണ്ടനാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്നുവർഷം തിരിഞ്ഞിരിക്കുകയാണ്. മൂന്നാം വിവാഹ വാർഷികത്തിൽ നിരവധി ചിത്രങ്ങളാണ് പ്രിയാമണി സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രിയാമണി ഈ കാര്യം ആരാധകരെ അറിയിച്ചത്.
തമാശയും മൂഡ് സ്വിംഗ്സും ക്രേസി ഐഡിയകളുമൊക്കെയായി സോള്‍ മേറ്റ്സായി മാറിയിരിക്കുകയാണ് ഞങ്ങള്‍. ഹാപ്പി തേര്‍ഡ് ആനിവേഴ്സറി മൈ ലവ് എന്ന് പറഞ്ഞായിരുന്നു താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. ചാന്ദ്നി, ആര്യ, പേളി മാണി, സരയു മോഹന്‍, ശ്രുതി ലക്ഷ്മി, നീരവ് ബവ്ലേച തുടങ്ങി നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്.