ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ സ്റ്റൈൽ അനുകരിക്കുന്ന നിരവധി വ്യക്തികൾ ഈ ലോകത്തുണ്ട്. വസ്ത്രത്തിനൊപ്പം ആഭരണങ്ങളിലും മറ്റ് അക്സസറികളിലും ഏറെ പ്രാധാന്യം നൽകുന്ന ഒരു താരമാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ഓൾ ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.
സൺ ഗ്ലാസും പുത്തൻ ഹെയർസ്റ്റൈലും പ്രിയങ്കയെ സ്റ്റൈലിഷ് ആക്കിയിട്ടുണ്ട്. പ്രിയങ്കയുടെ കയ്യിലുള്ള ബാഗിൽ ആയിരുന്നു ആരാധകരുടെ ആകർഷണം എത്തിയത്. മഞ്ഞനിറത്തിലുള്ള സ്റ്റൈലിഷ് ആയിട്ടുള്ള ബാഗ് ആണ് താരത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത്. ‘ഫെൻഡി’ എന്ന ഇറ്റാലിയൻ ആഡംബര ബ്രാൻഡിന്റെ ബാഗാണ് പ്രിയങ്കയുടെ കയ്യിലുള്ളത്. കാണാൻ ചെറുതാണെങ്കിലും വില കേട്ടാൻ ഞെട്ടുമെന്നത് ഉറപ്പാണ്. 3,980 അമേരിക്കൻ ഡോളർ (2,92,385 ഇന്ത്യൻ രൂപ) യാണ് ബാഗിന്റെ വില.