മുൻ ലോക സുന്ദരിയും നടിയുമായ പ്രിയങ്ക ചോപ്ര ബോളിവുഡിലെ തിരക്കേറിയ നായികമാരിൽ ഒരാളാണ്. ബോളിവുഡിന് ഒപ്പം തന്നെ ബേവാച്ച് എന്ന ബോളിവുഡ് ചിത്രത്തിലും ക്വാന്റിക്കോ എന്ന സീരീസിലൂടെയും ഹോളിവുഡിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഒരു വമ്പൻ ബോളിവുഡ് പ്രോജക്ടിന്റെ ഭാഗമാകാൻ പ്രിയങ്ക ഒരുങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സൂപ്പർഹിറ്റ് സയൻസ് ഫിക്ഷൻ ചിത്രമായ മാട്രിക്സിന്റെ നാലാം ഭാഗത്തിൽ പ്രിയങ്കയും അഭിനയിക്കുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. കീനു റീവ്സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം ലാന വാക്കോവ്സ്കിയാണ്. ഔദ്യോഗികമായ അറിയിപ്പ് ഉടൻ തന്നെ ഉണ്ടാകുമെന്നാണ് അറിയുവാൻ കഴിയുന്നത്. 2021 മെയ് 21നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.