സിനിമ താരങ്ങൾ അല്ലെങ്കിൽ തന്നെയും ഏറെ ശ്രദ്ധ നേടുന്നവരാണ് താരങ്ങളുടെ കുടുംബാങ്ങങ്ങളും. താരങ്ങളുടെ കുടുംബ വിശേഷം അറിയാനുള്ള ആരാധകരുടെ താൽപ്പര്യം ആണ് ഇതിന്റെ കാരണം. അത്തരത്തിൽ ശ്രദ്ധ നേടിയ താരപുത്രിയാണ് വിസ്മയ മോഹൻലാൽ. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും വിസ്മയയ്ക്ക് ആരാധകർ ഏറെയാണ്. വിസ്മയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകളും ഇത്തരത്തിൽ ശ്രദ്ധ നേടാറുണ്ട്. ലാലേട്ടൻ്റെ മകൾ വിസ്മയയുടെ കവിതാസമാഹാരം ഫെബ്രുവരി 14 പ്രണയദിനത്തിൽ പ്രകാശനം ചെയ്യാൻ ഒരുങ്ങുകയാണ്. ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന കവിതാസമാഹാരം പെൻഗ്വിൻ ബുക്സാണ് പുറത്തിറക്കുന്നത്.
ആ പുസ്തകം വായിക്കുന്ന ഫോട്ടോ പങ്ക് വെച്ച ലാലേട്ടന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കാവൽ, വെയിൽ, ഷൈലോക്ക്, അബ്രഹാമിന്റെ സന്തതികൾ, ക്യാപ്റ്റൻ, കസബ തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിർമാതാവായ ജോബി ജോർജ് ’10,കോപ്പി എനിക്ക് വേണം’ എന്ന് കമന്റ് ചെയ്തത്. എന്തിനാണ് പത്ത് കോപ്പി എന്ന് ചോദിച്ചപ്പോൾ ഒരെണ്ണം വായിക്കാനും ബാക്കി ഗിഫ്റ്റ് നൽകുവാനും എന്നാണ് ജോബി ജോർജ് ഉത്തരം പറഞ്ഞത്.