ബോക്സോഫീസിൽ വൻ ചലനം സൃഷ്ടിച്ച് നാനി നായകനായി എത്തിയ ദസറ. ആറ് ദിവസം കൊണ്ട് 100 കോടിയാണ് ചിത്രം നേടിയത്. നാനിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ് ചിത്രമാണ് ദസറ. അവധി ദിവസങ്ങളിൽ മാത്രമല്ല വർക്കിങ്ങ് ദിവസങ്ങളിലും ചിത്രം മികച്ച ബോക്സ് ഓഫീസ് ചലനം നേടിയെടുത്തിരുന്നു.
ഇപ്പോഴിതാ സംവിധായകൻ ശ്രീകാന്ത് ഒഡേലയ്ക്ക് ബിഎംഡബ്ല്യു സമ്മാനിച്ചിരിക്കുകയാണ് നിർമാതാവ് സുധാകർ ചെറുകുരി. കരിംനഗറിൽ നടന്ന വിജയാഘോഷ പരിപാടിയിലാണ് സുധാകർ ചെറുകുരി കാർ സമ്മാനിച്ചത്. ചിത്രത്തിൽ അഭിനയിച്ചവർക്കും ടെക്നീഷ്യൻസിനുമായി ഓരോരുത്തർക്കും 10 ഗ്രാം സ്വർണ്ണം സമ്മാനമായി നൽകുകയും ചെയ്തു.
മറ്റ് ഭാഷകളിൽ ചിത്രത്തിന്റെ ബോക്സ് ഓഫീസ് തുടക്കം പതിയെ നീങ്ങി തുടങ്ങിയെങ്കിലും പോസിറ്റീവ് റെസ്പോൺസ് കൊണ്ട് ചിത്രം വൻ കളക്ഷനിലേക്ക് നീങ്ങുന്നുണ്ട്. എസ് എൽ വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമിച്ച ചിത്രം യുഎസ്ഐ ൽ മാത്രം 2 മില്യൺ ഡോളർ കളക്ഷനിൽ എത്തി.