പ്രശസ്ത ചലച്ചിത്ര നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. തിരുവനന്തപുരം സുബ്രഹ്മണ്യ ഹാളിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങ്. അദ്വൈത ശ്രീകാന്താണ് വധു. മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളസിനിമയിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിശാഖ് പുതിയ ജീവിതത്തിലേക്ക് കടന്നത്.
മോഹൻലാൽ, ശ്രീനിവാസൻ, റഹ്മാൻ, മണിയൻപിള്ള രാജു, എം ജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, മല്ലിക സുകുമാരൻ, ലിസ്സി, മേനക, കാർത്തിക, ചിപ്പി രഞ്ജിത്ത്, അഹാന കൃഷ്ണകുമാർ, കല്യാണി പ്രിയദർശൻ തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
പ്രശസ്ത ചലച്ചിത്ര നിർമാതാവ് മെരിലാന്റ് സുബ്രഹ്മണ്യത്തിന്റെ പൗത്രനും തിയറ്റർ ഉടമ മുരുകൻ സുബ്രഹ്മണ്യത്തിന്റെ മകനുമാണ് വിശാഖ് സുബ്രഹ്മണ്യം. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം മെരിലാന്റിന്റെ ബാനറിൽ നിർമിച്ച ചിത്രമായിരുന്നു.