ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് എസ് സംവിധാനം നിർവഹിച്ച സിനിമയാണ് ഇര. പുലിമുരുകന് ശേക്ഷം വൈശാഖ് ഉദയകൃഷ്ണ ടീമിന്റെ മറ്റൊരു സിനിമ. ഇത്തവണ നിർമാതാക്കളുടെ വേഷത്തിലാണ് ഇരുവരും എത്തിയത്. പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തു ഉയർന്ന സിനിമക്ക് എങ്ങുനിന്നും മികച്ച റിപ്പോർട്ട് ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കളക്ഷൻ റിപ്പോർട്ട് ഈ വസ്തുതയെ സ്ഥിതികരിക്കുന്നു. ചിത്രം റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോൾ 5 കോടിയുടെ മികച്ച കളക്ഷൻ നേടിയാണ് ചിത്രത്തിന്റെ മുന്നേറ്റം. നിർമാതാവ് വൈശാഖ് തന്റെ ഫേസ്ബുക്ക്പേജിലൂടെയാണ് കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. ഈ കളക്ഷൻ റിപ്പോർട്ട് പ്രേക്ഷകർ സിനിമയെ എത്രത്തോളം ഏറ്റെടുത്തു എന്നതിനുള്ള തെളിവാണ്.
2018 ൽ മികച്ച സിനിമകളുടെ കൂട്ടത്തിൽ ഇരയും ചേർത്തുവയ്ക്കാനാകും. തുടക്കകാരൻ എന്നതിലുമുപരി അഭിനയത്തിലൂടെ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ഗോകുൽ സുരേഷിൽനിന്ന് ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാള സിനിമക്ക് പ്രതീക്ഷിക്കാം. ഉണ്ണി മുകുന്ദനും തന്റെ വേഷം മികച്ചതാക്കി.മിയ ജോർജ് ,നിരഞ്ജന എന്നിവരാണ് നായികമാരായി എത്തിയത്. നല്ല ഏതാനും ഗാനങ്ങളും ഏറെ ചർച്ചയായ സമകാലിക സംഭവങ്ങളും കൂട്ടിച്ചേർത്ത സിനിമ മലയാള സിനിമക്ക് വ്യക്തമായ ഒരു അടയാളമാണ് എന്ന് തന്നെ പറയാം.
ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നു.