ഷെയിൻ നിഗം വിവാദത്തിൽ പുതിയ വഴിത്തിരിവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ജോബി ജോർജ് നിർമിക്കുന്ന വെയിലും മഹാസുബൈർ നിർമിക്കുന്ന ഖുർബാനിയും ഉപേക്ഷിക്കുവാനാണ് തീരുമാനം. ഏകദേശം 6 കോടിയോളം രൂപ ഈ വകയിൽ നഷ്ടം വരുമെന്നും ഈ നഷ്ടം ഷെയിൻ നിഗം നികത്താതെ ഷെയിനിന്റെ പുതിയ ചിത്രങ്ങളുമായിട്ട് സഹകരിക്കില്ലെന്ന് നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പൂർണ പിന്തുണ ഉണ്ടെന്നും അവർ വ്യക്തമാക്കി. നല്ല ബുദ്ധി ഉണ്ടെങ്കിൽ ഉല്ലാസത്തിന്റെ ഡബ്ബിങ്ങ് പൂർത്തിയാക്കുവാനാണ് ഷെയിനോട് നിർമാതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. മലയാള സിനിമയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടുതലാണെന്നും ഇന്നത്തെ യുവതലമുറയിലെ പലർക്കും അച്ചടക്കം ഇല്ലായെന്നും അവർ കൂട്ടിച്ചേർത്തു.