ദി പ്രീസ്റ്റിന്റെ വിജയാഘോഷത്തെ തുടര്‍ന്ന് നടത്തിയ പ്രസ് മീറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നടി നിഖില വിമലിന്റെ ചില ചിത്രങ്ങളാണ് മമ്മൂട്ടി ഫാന്‍സും ട്രോളന്മാരും ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്.
മാധ്യമങ്ങളോട് സംസാരിക്കുന്ന മമ്മൂട്ടിയുടെ മുഖത്തു നിന്നും കണ്ണെടുക്കാതെയുള്ള നിഖിലയുടെ നോട്ടം ട്രോളന്മാര് ആഘോഷമാക്കിയിരിക്കുകയാണ്. ഒരു മയത്തില്‍ ഒക്കെ നോക്കെഡേയ്, ഇതെന്തൊരു നോട്ടമാണ് എന്നിങ്ങനെയുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്. ട്രോള്‍ പങ്കുവെച്ച് നടിയും നിഖിലയുടെ സുഹൃത്തുമായ ഐശ്വര്യ ലക്ഷ്മിയും രംഗത്തെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ നിഖിലയെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും ട്രോളിയിരിക്കുകയാണ്. നിഖില തന്നെ നോക്കിയിരിക്കുന്ന ഫോട്ടോയാണ് ബാദുഷ പങ്ക് വെച്ചിരിക്കുന്നത്. ‘ദേ നിഖില എന്നെയും നോക്കുന്നു’ എന്നാണ് ബാദുഷ ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.