ബിജു മേനോന് കേന്ദ്രകഥാപാത്രമായി എത്തുന്ന ഒരു തെക്കന്‍ തല്ല് കേസിലെ ‘പ്രേമനെയ്യപ്പം’ എന്ന ഗാനമെത്തി. പഴയകാലവും പുതിയകാലവുമെല്ലാം ചേര്‍ന്ന രസകരമായ ഗാനമാണ് ‘പ്രേമനെയ്യപ്പം’. ഇടയ്ക്ക് ബിജു മേനോനും ഗാനരംഗത്ത് കടന്നുവരുന്നുണ്ട്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ജസ്റ്റിന് വര്‍ഗീസാണ്. ജസ്റ്റിന് വര്‍ഗീസ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്. ജി ആര് ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പത്മപ്രിയ, റോഷന് മാത്യു, നിമിഷ സജയന് എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാണ്.
ഇ ഫോര്‍ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന് നിര്‍വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റോഷന് ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസര്‍ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. ഓണം റിലീസ് ആയിട്ടായിരിക്കും തെക്കന്‍ തല്ല് കേസ് റിലീസ് ചെയ്യുക.