മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ത്രില്ലർ ചിത്രമാണ് അഞ്ചാം പാതിരാ. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രം കഴിഞ്ഞ ദിവസം ടെലിവിഷൻ പ്രീമിയറും ചെയ്തിരുന്നു. പൊലീസുകാരെ മാത്രം ഉന്നം വെക്കുന്ന സീരിയൽ കില്ലറിന് പിന്നാലെയുള്ള അന്വേഷണമാണ് അഞ്ചാം പാതിര. ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിയാണ് സൈക്കോ സൈമൺ. ഏവരെയും ഞെട്ടിച്ച സൈക്കോ സൈമന്റെ കഥാപാത്രം ചെയ്തത് മേക്കപ്പ് ആർട്ടിസ്റ്റ് സുധീര്‍ സൂഫി ആണ്. ‘അഞ്ചാം പാതിര’യുടെ അസോസിയേറ്റ് ഡയറക്ടറായ അമല്‍ സി. ബേബിയിലൂടെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ സുധീർ സൈക്കോ സൈമണായി എത്തിയത്. തിരുവനന്തപുരം നന്തൻകോട് നടന്ന കൂട്ടകൊലപാതക പ്രതി കേഡലുമായി സൈക്കോ സൈമൺ എന്ന കഥാപാത്രത്തിനുണ്ടായ സാദൃശ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
അന്യഭാഷാ ത്രില്ലറുകൾ ആവേശത്തോടെ സ്വീകരിച്ചിട്ടുള്ള മലയാളികൾക്ക് ഇനി അഭിമാനത്തോടെ എടുത്തുകാണിക്കാവുന്ന ചിത്രമാണിത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. ഉണ്ണി മായ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണിത്. ഷറഫുദ്ദീൻ, ശ്രീനാഥ് ബാസി, ഇന്ദ്രൻസ്, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. സുഷിൻ ശ്യാം ആണ് സംഗീതം.