മംമ്ത മോഹൻദാസിനെ നായികയാക്കി പ്രശാന്ത് മുരളി പത്മനാഭൻ സംവിധാനം ചെയ്ത സിനിമ ലാൽബാഗ് തിയറ്ററുകളിൽ. ‘പൈസാ പൈസാ’ എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി പത്മനാഭൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ലാൽബാഗ്.
ചിത്രത്തിൽ മംമ്ത മോഹൻദാസ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ ‘ലാൽബാഗ്’ പൂർണമായും ബംഗളൂരുവിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ മംമ്തയെ കൂടാതെ സിജോയ് വർഗീസ്, രാഹുൽ മാധവ്, അജിത് കോശി, നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട് എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്.
]
സെലിബ്സ് ആൻഡ് റെഡ്കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആന്റണി ജോ ആണ് ചിത്രത്തിന്റ ഛായാഗ്രഹണം. ഗാനരചന – അജീഷ് ദാസൻ, സംഗീതം – രാഹുൽ രാജ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.