എഴുപത്തിയഞ്ചാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനോട് ക്ഷുഭിതനായ ഇളയരാജയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വേദിയിലുണ്ടായിരുന്നവർക്ക് കുടിക്കാനായി വെള്ളം എത്തിച്ചതിന്റെ പേരിലാണ് ഇളയരാജ ഉദ്യോഗസ്ഥനോട് പൊട്ടിത്തെറിച്ചത്. വെള്ളം നൽകിയതിനുശേഷം വേദിവിട്ട സെക്യൂരിറ്റിയെ തിരിച്ചു വിളിച്ചാണ് ഇളയരാജ ശകാരിച്ചത്. താങ്കളോട് ആരെങ്കിലും വെള്ളം ആവശ്യപ്പെട്ടോ എന്നായിരുന്നു ഇളയരാജയുടെ ചോദ്യം.ഇതുകേട്ട ഉദ്യോഗസ്ഥൻ എന്തു മറുപടിയാണ് പറയേണ്ടത് എന്നറിയാതെ വിഷമിച്ച് സാധാരണയായി ചെയ്തു വരുന്ന ജോലിയാണെന്ന് പറഞ്ഞു.
എന്നാൽ ആ മറുപടിയിൽ ഇളയരാജ തൃപ്തൻ ആയിരുന്നില്ല.പണം നല്കി എത്തുന്ന കാഴ്ചക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഇത്തരം നീക്കങ്ങള്‍ ശരിയല്ലെന്ന് പറഞ്ഞ ഇളയരാജയുടെ കാൽക്കൽ വീണ് മാപ്പ് അപേക്ഷിക്കുകയായിരുന്നു ഉദ്യോഗസ്ഥൻ. വീഡിയോ പുറത്തിറങ്ങിയത് മുതൽ ഇളയരാജയുടെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയുമായി എത്തിയിരിക്കുകയാണ് മലയാളികൾ.ഫേസ്ബുക്ക് പോസ്റ്റിന് ആംഗ്രി റിയാക്ഷൻ നൽകിയും കമൻറ് ബോക്സുകളിൽ ശകാരവർഷം നടത്തിയും ഇളയരാജയ്ക്ക് എതിരെ പ്രതിഷേധം ഉയർത്തുകയാണ് മലയാളികൾ ഇപ്പോൾ. ഇളയരാജയുടെ പ്രവർത്തി അങ്ങേയറ്റം മോശമായിപ്പോയി എന്നും ഒരു സാധാരണ മനുഷ്യനോട് ഇങ്ങനെ കാണിച്ചത് താങ്കളുടെ അഹങ്കാരത്തിന്റെ ലക്ഷണമാണെന്നും നിരവധി കമന്റുകൾ വരുന്നുണ്ട്.