മലയാളത്തിന് ആദ്യമായി 100 കോടി-150 കോടി ക്ലബ്ബുകളിലേക്കുള്ള വാതില്‍ തുറന്നുകൊടുത്ത ചിത്രമാണ് മോഹൻലാൽ നായകനായ പുലിമുരുകൻ. ബോക്സ് ഓഫീസിലെ 100 കോടി ക്ലബ് എന്നത് മറുഭാഷാ ചിത്രങ്ങൾക്ക് മാത്രം കേട്ടിരുന്ന ഒരു കാര്യമാണ്. മലയാളം ഇൻഡസ്ട്രിയെ മുഴുവൻ ഞെട്ടിച്ചു കൊണ്ടാണ് പുലിമുരുകൻ റിലീസ് ആയത്.
2016 ഒക്ടോബർ 7 നായിരുന്നു പുലിമുരുകൻ എന്ന വിജയ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിയത്.ചിത്രത്തിന്റെ മൂന്നാം വാർഷികം ബിഗ്ബ്രദറിന്റെ ലൊക്കേഷനിൽ ആഘോഷിച്ചിരിക്കുകയാണ് മോഹൻലാൽ.സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ കേക്ക് മുറിച്ചായിരുന്നു ആഘോഷം.