2016ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് എക്കാലത്തെയും മികച്ച ഹിറ്റ് ചലച്ചിത്രമാണ്. മറ്റ് ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പ്രാവര്‍ത്തികമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ റീമേക്ക് അവകാശങ്ങള്‍ ബോളിവുഡ് സിനിമാ സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലിക്ക് ലഭിച്ചിട്ടുണ്ട്.
രണ്ട് തവണ ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള സംവിധായകന് കൂടിയാണ് സഞ്ജയ് ലീലാ ബന്‍സാലി. ഹൃത്വിക് റോഷനെ നായകനാക്കി പുലിമുരുകന് നിര്‍മ്മിക്കാനായിരുന്നു സഞ്ജയ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ഹൃത്വിക് പിന്മാറുകയായിരുന്നു.
പുലിമുരുകനായുള്ള തിരച്ചിലിലാണ് ബല്സാലി ഇപ്പോള്‍.
സല്മാന് ഖാനാകും പുലിമുരുകനായെത്തുക എന്നതാണ് വിവരം. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകനും അണിയറ പ്രവര്‍ത്തകരും.